ML/660718 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഭഗവദ്-ഗീതയില്‍, വളരെ വ്യക്തമായ് പറഞ്ഞിട്ടുണ്ട് "എന്‍റെ പ്രിയപ്പെട്ട അര്‍ജുന, നിനക്കുമുണ്ടായിട്ടുണ്ട് ധാരാളം, ധാരാളം ജന്മങ്ങള്‍. നീ ആയിരുന്നു, നീ ഇപ്പൊഴും ആണ്, നീ എന്‍റെ സന്തത സഹചാരിയാണ്, അതുകൊണ്ടു എപ്പോഴൊക്കെ ഞാന്‍ അവതാരo എടുത്തിട്ടുണ്ടോ, ഏത് ഗ്രഹത്തിലായാലും, നീയും, നീയും എന്‍റെ കൂടെ ഉണ്ടാവും. ഞാന്‍ സൂര്യ ഗ്രഹത്തില്‍ അവതരിച്ചു ഭഗവദ്-ഗീത സൂര്യ ദേവന് അരുളി ചെയ്തപ്പോള്‍, നീയും അവിടെ എന്‍റെ കൂടെ ഉണ്ടായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍, നീ അത് മറന്നു. കാരണം നീ ജീവസത്തയും ഞാന്‍ പരമ പ്രഭുവുമാണ്." അതാണ് പരമപുരുഷനും ജീവസത്തയുമായുള്ള വ്യത്യാസം... എനിക്കു ഓര്‍ക്കാന്‍ കഴിയില്ല. മറവിയാണ് ജീവസത്തയുടെ പ്രകൃതി."
660718 - പ്രഭാഷണം BG 04.03-6 - ന്യൂയോര്ക്ക്