ML/661207 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഒരു സ്ഥലവും നിങ്ങളുടേതല്ല. എല്ലാം തന്നെ ഭഗവാന്‍റെയാണ്. ഈശാവാസ്യം ഇദം സര്‍വം (ISO 1). അവിടുന്നാണ് ഉടമ. ഭോക്താരം യജ്ഞ-താപസാം സര്‍വ-ലോക-മഹേശ്വരം (BG 5.29). ആ തെറ്റിദ്ധാരണ... നാം തെറ്റായി കയ്യേറി തെറ്റായി ഉടമസ്ഥവകാശം സ്ഥാപിക്കുന്നു. അതുകൊണ്ടു അവിടെ ഒരു സമാധാനമില്ല. നിങ്ങള്‍ സമാധാനത്തിനായി പരതുന്നു. എങ്ങിനെ സമാധാനമുണ്ടാവും? നിങ്ങള്‍ തെറ്റായി അവകാശപ്പെടുന്നത് നിങ്ങളുടെ ഉടമസ്ഥയിലുള്ളതല്ല. അതുകൊണ്ടു ഇവിടെ പറഞ്ഞിട്ടുണ്ട്, സര്‍വൈശ്വര്യ-പൂര്‍ണ. എല്ലാ സ്ഥലവും ഭഗവാന്‍റെയാണ്,, പക്ഷേ ആ ഗോലോക വൃന്ദാവനം, ആ സ്ഥലം പ്രത്യേകമായി അദ്ദേഹത്തിന്‍റെ വാസസ്ഥലമാണ്. നിങ്ങള്‍ ചിത്രം കണ്ടിട്ടുണ്ടാവും. അത് താമര പോലെയാണ്. എല്ലാ ഗ്രഹങ്ങളും ഉരുണ്ടതാണ്, പക്ഷേ ആ പരമോന്നത ഗ്രഹം താമര പോലെയാണ്. അത് ആത്മീയ ആകാശത്തിലാണ്, ഗോലോക വൃന്ദാവനം."
661207 - പ്രഭാഷണം CC Madhya 20.154-157 - ന്യൂയോര്ക്ക്