ML/661226 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഞാന്‍ നിങ്ങളോട് ചോദിച്ചലോ നിങ്ങള്‍ എന്നോടു ചോദിച്ചാലോ, "നിങ്ങള്‍ ആരാണ്?", ഞാന്‍ ഈ ശരീരത്തോടു ബന്ധപ്പെടുത്തി എന്തെങ്കിലും പറയും. നിങ്ങള്‍ കിറുക്കനല്ലേ? നിങ്ങള്‍ക്ക് പറയാമോ, നിങ്ങളില്‍ ആര്‍ക്കെങ്കിലും, നിങ്ങള്‍ക്ക് കിറുക്കല്ല എന്നു? നിങ്ങള്‍, നിങ്ങളുടെ തിരിച്ചറിയല്‍, നിങ്ങള്‍ നിങ്ങള്‍ അല്ലാത്ത ഒന്നാണ് എന്നു പറഞ്ഞാല്‍, അപ്പോള്‍ നിങ്ങള്‍ക്ക് കിറുക്കല്ലേ? നിങ്ങള്‍ക്ക് കിറുക്കല്ലേ? അപ്പോള്‍ താന്‍ ഈ ശരീരമാണ് എന്നു കരുതുന്ന എല്ലാവരും, അവര്‍ക്ക് കിറുക്കാണ്. അയാള്‍ക്ക് കിറുക്കാണ്. ഇത് ഈ ലോകത്തിന് ഒരു വെല്ലുവിളി ആണ്. ഈശ്വരന്‍റെ വസ്തു, ഈശ്വരന്‍റെ സ്ഥലം , ഈശ്വരന്‍റെ ഭൂമി, സ്വന്തം എന്നു കരുതുന്ന ആര്‍ക്കും കിറുക്കാണ്. ഇത് ഒരു വെല്ലുവിളി ആണ്. ആരെങ്കിലും സ്ഥാപിക്കട്ടെ ഇത് അയാളുടെ വസ്തുവാണ്, ഇത് അയാളുടെ ശരീരമാണ്. നിങ്ങള്‍ വെറുതെ, പ്രകൃതി വശാല്‍, നിങ്ങള്‍, പ്രകൃതിയുടെ സൂത്രവശാല്‍, നിങ്ങളെ ഒരു സ്ഥലത്തു ആക്കുന്നു. നിങ്ങളെ ഒരു ശരീരത്തില്‍ ആക്കുന്നു. നിങ്ങളെ ഒരു അവബോധത്തില്‍ ആക്കുന്നു, പിന്നെ പ്രകൃതി നിയമങ്ങള്‍ നിങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നു. പിന്നെ നിങ്ങള്‍ അതിനു പിന്നില്‍ ഭ്രാന്തായി നടക്കുന്നു. "
661226 - പ്രഭാഷണം BG 09.34 - ന്യൂയോര്ക്ക്