ML/670102c പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"നിങ്ങള്‍ക്ക് കാണാം, വൃന്ദാവന-ധാമ, ആ സ്ഥലം ഒരു ചെറിയ പൊട്ട് ആണു, ഏകദേശം എണ്‍പത്തി-നാലു മൈല്‍ വിസ്തീര്‍ണമുള്ളത്, പക്ഷേ ഏതൊരാള്‍, എത്ര തന്നെ നിരീശ്വരവാദി ആയാലും, എത്ര അസംബന്ധം ആയാലും, അയാള്‍ ആ പ്രദേശത്ത് പോയാല്‍, അയാള്‍ക്ക് കൃഷ്ണന്‍റെ സാന്നിധ്യം അനുഭവപ്പെടും. അവിടെ പോയത് കൊണ്ട് മാത്രം, അയാള്‍ അയാളുടെ മനസ്സ് മാറ്റും "ഇവിടെ ഈശ്വരനുണ്ട്" എന്നു. അയാള്‍ അത് അംഗീകരിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍, നിങ്ങള്‍ക്ക് ഇന്ത്യയില്‍ പോയി, ഒരു പരീക്ഷണം ചെയ്യാം. അപ്പോള്‍, വൃന്ദാവനം ഒരു വ്യക്തിഗതവാദിക്കുള്ള സ്ഥലം ആണെങ്കിലും, ഇപ്പോള്‍ ഇന്ത്യയിലെ അവ്യക്തിഗതവാദികളും, അവര്‍ വൃന്ദാവനത്തില്‍ ആശ്രമം ഉണ്ടാക്കുന്നു. എന്തു കൊണ്ടെന്നാല്‍ അവര്‍ ഈശ്വരനെ അറിയുന്നതില്‍ വേറെ ഇടങ്ങളില്‍ പരാജയപ്പെട്ടു, അവര്‍ വൃന്ദാവനത്തിലേക്ക് വരുന്നു. അത് അത്ര നല്ല സ്ഥലം ആണ്."
670102 - പ്രഭാഷണം CC Madhya 20.391-405 - ന്യൂയോര്ക്ക്