ML/661127 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"നമ്മുടെ അറിവ് എന്തെന്നാല്‍ നാം കൃഷ്ണനുമായി നിതാന്തമായ ബന്ധത്തിലാണ്. ഈ ബന്ധം മറന്നു കൊണ്ട്, നാം ഈ ഭൌതിക ശരീരവുമായുള്ള ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്, പക്ഷേ ഞാന്‍ ഈ ശരീരമല്ല. അതുകൊണ്ടു ഞാന്‍ കൃഷ്ണനുമായി നേരിട്ടു ബന്ധമുള്ള ക്രിയകള്‍ വീണ്ടും തുടങ്ങണം. അതിനെ കൃഷ്ണാവബോധത്തില്‍ പ്രവര്‍ത്തിക്കുക എന്നു പറയുന്നു. കൃഷ്ണാവബോധത്തിന്‍റെ പുരോഗതി എത്തിച്ചേരുന്നത് പ്രേമത്തിലാണ്, പൂര്‍ണ കൃഷ്ണ പ്രേമത്തില്‍. നാം അ ഘട്ടം എത്തുമ്പോള്‍. ഭഗവദ്-പ്രേമം, കൃഷ്ണ പ്രേമം, അപ്പോള്‍ നാം എല്ലാവരെയും സ്നേഹിക്കും കാരണം കൃഷ്ണന്‍ എല്ലാവരുമാണ്. ആ കേന്ദ്ര ബിന്ദുവിലേക്ക് വരാതെ, നമ്മുടെ ഈ ഭൌതിക സങ്കല്‍പ്പത്തിലുള്ള സ്നേഹം-സമത്വം, സമഭാവന, സാഹോദര്യം-ഇവയെല്ലാം തന്നെ വെറും വഞ്ചനാപ്രക്രിയയാണ്. അത് സാധ്യമല്ല."
661127 - പ്രഭാഷണം CC Madhya 20.125 - ന്യൂയോര്ക്ക്