ML/661130 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഭക്തിയുത സേവനം മൂലം നം ഇത് പ്രതീക്ഷിക്കരുത്, 'എന്‍റെ കഷ്ടം നിറഞ്ഞ ഭൌതിക സ്ഥിതി മെച്ചപ്പെടുമായിരിക്കും' അല്ലെങ്കില്‍ 'ഞാന്‍ ഈ ഭൌതിക കുരുക്കില്‍ നിന്നും മുക്തനാകുമായിരിക്കും'. അതും ഒരുതരത്തിലുള്ള ഇന്ദ്രിയ തൃപ്ടിയാണ്. എനിക്കു വേണ്ടത് 'ഈ ബന്ധനത്തില്‍ നിന്നും രക്ഷ നേടുകയാണ്...' യോഗികളും ജ്ഞാനികളും , അവര്‍ ഇതിന് ശ്രമിക്കും. അവര്‍ ഈ ഭൌതിക കുരുക്കില്‍ നിന്നും സ്വതന്ത്രമാകാന്‍ ശ്രമിക്കും. പക്ഷേ ഭക്തിയുത സേവനത്തില്‍ അങ്ങിനെയുള്ള ആഗ്രഹമില്ല, കാരണം അത് ശുദ്ധ പ്രേമമാണ്. 'എനിക്കു ഇങ്ങിനെയുള്ള ഗുണം കിട്ടും' എന്ന രീതിയിലുള്ള പ്രതീക്ഷ ഇല്ല. ഇല്ല. അത് ഒരു ലാഭേച്ഛയുള്ള വാണിജ്യ വ്യവഹാരമല്ല, അതായത് 'എനിക്കു എന്തെങ്കിലും തിരിച്ചു കിട്ടിയില്ലെങ്കില്‍, ഓ, ഞാന്‍ കൃഷ്ണവബോധത്തിലുള്ള ഭക്തിയുത സേവനത്തില്‍ ഏര്‍പ്പെടില്ല'. ലാഭം എന്ന പ്രശ്നമില്ല."
661130 - പ്രഭാഷണം CC Madhya 20.142 - ന്യൂയോര്ക്ക്