ML/661202 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഭഗവത്-ഗീതയില്‍ (BG 9.4) പറഞ്ഞിട്ടുണ്ട്, മയാ തതം ഇദം സര്‍വം ജഗദ് അവ്യക്ത-മൂര്‍ത്തിനാ: "ഞാന്‍ വിശ്വം മുഴുവനും പരന്നിരിക്കുന്നു, പ്രത്യക്ഷമായതിലെല്ലാം, എന്‍റെ അവ്യക്തിപരമായ പ്രകൃതിയില്‍. " മത്-സ്ഥാനി സര്‍വ-ഭൂതാനി നാഹം തേഷു അവസ്ഥിതഃ "എല്ലാം തന്നെ എന്നെ ആശ്രയിച്ചിരിക്കുന്നു, പക്ഷേ ഞാന്‍ അവിടെയില്ല. "പശ്യ മെ യോഗം ഐശ്വരം (BG 9.5). ഒരേ സമയം ഒന്നായും വിത്യസ്തമായും, ഈ തത്ത്വം, ഭഗവാന്‍ ചൈതന്യ മഹാപ്രഭു ശരിവച്ചതാണ്, അത് ഭഗവത്-ഗീതയിലും പറഞ്ഞിട്ടുണ്ട്; മത്തഹ പരതരം നാന്യത് കിഞ്ചിദ് അസ്തി ധനഞ്ജയ (BG 7.7). പക്ഷേ ഈ രൂപം, ഇരു കൈ രൂപം, വേണുവോടെ, കൃഷ്ണന്‍, കൃഷ്ണ രൂപം, ഇതിനപ്പുറം ഒന്നും തന്നെ ഇല്ല. അതുകൊണ്ടു ഒരു വ്യക്തി ഈ ആശയത്തിലേക്കെത്തേണം."

661202 - പ്രഭാഷണം BG 09.15-18 - ന്യൂയോര്ക്ക്