ML/670104c പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഇന്ദ്രിയങ്ങളില്‍ നിയന്ത്രിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നാക്ക്. ഞാന്‍ പല തവണ വിവരിച്ചിട്ടുണ്ട് നാക്കാണ് എല്ലാ ഇന്ദ്രിയങ്ങളുടെയും തുടക്കം. അതുകൊണ്ടു നിങ്ങള്‍ക്ക് നാക്കിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍,പിന്നെ നിങ്ങള്‍ക്ക് മറ്റ് ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് നാക്കിനെ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍, നിങ്ങള്‍ക്ക് മറ്റ് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനാവില്ല. അതുകൊണ്ടു നിങ്ങള്‍ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങണം. നാക്കിന് രണ്ടു ജോലികളുണ്ട്: രുചിയറിയുക പിന്നെ പ്രകമ്പനം കൊള്ളുക. ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ, ഹരേ ഹരേ / ഹരേ രാമ, ഹരേ രാമ, രാമ രാമ, ഹരേ ഹരേ എന്നു പ്രകമ്പനം കൊള്ളുക, പിന്നെ കൃഷ്ണ പ്രസാദം രുചിക്കുക. നിങ്ങള്‍ എങ്ങിനെ പുരോഗതി പ്രാപിക്കുന്നു എന്നു നിങ്ങള്‍ക്ക് കാണാം. ഇത് ദമഹ എന്നു അറിയപ്പെടുന്നു. നിങ്ങള്‍ക്ക് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ഉടനെ , സ്വഭാവികമായും നിങ്ങള്‍ക്ക് മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റും. ഇത് ശമഹ എന്നു അറിയപ്പെടുന്നു. അപ്പോള്‍ ഇവയാണ് പ്രക്രിയകള്‍. നാം ഈ പ്രക്രിയ പരിശീലിക്കണം, ഈ പ്രക്രിയ വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും പഠിക്കുക നിങ്ങളുടെ ജീവിതത്തില്‍ സ്വരുകൂട്ടുക. അതാണ് ഈ മനുഷ്യ ജീവിതത്തിന്‍റെ ശരിക്കുള്ള ഉപയോഗം. നാം അത് പഠിക്കണം, നാം അത് പരിശീലിക്കണം, നമ്മുടെ ജീവിതം വിജയകരമാക്കണം. എല്ലാവര്ക്കും നന്ദി."
670104 - പ്രഭാഷണം BG 10.04 - ന്യൂയോര്ക്ക്