ML/670108 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"കൃഷ്ണനെ കുറിച്ചുള്ള ജ്ഞാനം ഇല്ലാതെ നമുക്ക് ആനന്ദഭരിതര്‍ ആവാന്‍ കഴിയില്ല. പക്ഷെ സ്വാഭാവികമായി നാം ആനന്ദഭരിതര്‍ ആണ്. ബ്രഹ്മ-സൂത്രയില്‍, വേദാന്ത-സൂത്രയില്‍, ഇങ്ങിനെ ഉണ്ട്, ആനന്ദമയോ അഭ്യാസാത്. എല്ലാ ജീവ ജാലവും, ബ്രഹ്മന്‍. ജീവ ജാലങ്ങള്‍, ബ്രഹ്മനാണ്, കൃഷ്ണന്‍ പര-ബ്രഹ്മനാണ്. ബ്രഹ്മനും പര-ബ്രഹ്മനും, രണ്ടും സ്വാഭാവികമായി സന്തുഷ്ടരാണ്. അവര്‍ക്ക് ആനന്ദം ആവശ്യമാണ്‌, സന്തോഷം. അതുകൊണ്ട് നമ്മുടെ സന്തോഷം കൃഷ്ണനോട് ബന്ധപെട്ടിരിക്കുന്നു, തീയും തീപ്പൊരിയും എന്ന പോലെ. തീപ്പൊരികള്‍ അഗ്നിയുടെ കൂടെയുള്ളപ്പോള്‍, അവ മനോഹരമാണ്. എന്നാല്‍ അഗ്നിയില്‍ നിന്നും താഴെ വീണാല്‍ തീപ്പൊരികള്‍, ഓ, അവ കെടും, പിന്നെ അവ ഒട്ടും തന്നെ മനോഹരമല്ല."
670108 - പ്രഭാഷണം CC Madhya 22.06-10 - ന്യൂയോര്ക്ക്