ML/670109 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ശാശ്വതമായ മുക്തരായ ആത്മാക്കള്‍, അവ കൃഷ്ണനെ സ്നേഹിക്കുന്നത് കൊണ്ട് മാത്രം ത്രിപ്തരാകുന്നു. അതാണ്‌ അവയുടെ സംതൃപ്തി. എല്ലാവരും സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നു. അതാണ്‌ അവയുടെ സ്വാഭാവിക പ്രവണത. എല്ലാവരും. സ്നേഹിക്കാന്‍ ഒന്നും ഇല്ലാത്തപ്പോള്‍, ഈ ഭൌതിക ലോകത്തില്‍ നാം ചിലപ്പോള്‍ പട്ടിയെയും പൂച്ചയെയും സ്നേഹിക്കുന്നു. നോക്കൂ? കാരണം എനിക്ക് ആരെയെങ്കില്ലും സ്നേഹിക്കണം. എനിക്ക് യോജിച്ച ഒരാളെ സ്നേഹിക്കാന്‍ കിട്ടിയില്ലെങ്കില്‍, ഞാന്‍ എന്‍റെ സ്നേഹം വല്ല നേരം പോക്കിലേക്ക് തിരിക്കുന്നു, ഒരു ജന്തുവിനോടോ, മറ്റോ, കാരണം സ്നേഹം ഉണ്ട്. ഇത് നിദ്രാവസ്ഥയിലാണ്. നമ്മുടെ കൃഷ്ണ പ്രേമം നിദ്രാവസ്ഥയിലാണ്. അത് നമ്മുടെ ഉള്ളിലുണ്ട്, പക്ഷെ നമുക്ക് കൃഷ്ണനെ കുറിച്ച് അറിയാത്തത് കൊണ്ട് , നാം നമ്മുടെ സ്നേഹം നിരാശ തരുന്ന വേറെ എന്തിലേക്കോ നിക്ഷേപിക്കുന്നു. അതല്ല നമ്മുടെ സ്നേഹത്തിനു അര്‍ഹമായത്. അതുകൊണ്ട് നാം നിരാശരാകുന്നു."
670109 - പ്രഭാഷണം CC Madhya 22.11-15 - ന്യൂയോര്ക്ക്