ML/661026 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ആത്മാവു സൂക്ഷ്മ ശരീരത്താലും സ്ഥൂല ശരീരത്താലും ആവൃതമാണ്. സ്ഥൂല ശരീരം പ്രവര്‍ത്തരഹിതമാവുമ്പോള്‍... രാത്രിയില്‍ സ്ഥൂല ശരീരം വിശ്രമിക്കുന്നു, പക്ഷേ സൂക്ഷ്മ ശരീരം മനസ്സ് പ്രവര്‍ത്തിക്കുന്നു. അതായത് നിങ്ങള്‍ സ്വപ്നം കാണുന്നു. സൂക്ഷ്മ ശരീരം പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ ഈ ശരീരം ഉപേക്ഷിക്കുമ്പോള്‍, നിങ്ങളുടെ സൂക്ഷ്മ ശരീരം, മനസ്സ്, ബുദ്ധി, നിങ്ങളെ വഹിക്കുന്നു. കാറ്റില്‍ മണം വഹിക്കപ്പെടുന്നത് പോലെ. കാറ്റ് റോസ് ചെടികളെ കടന്നു പോകുമ്പോള്‍, അത് റോസ് ഗന്ധം വഹിക്കുന്നു. റോസ് ഇല്ല, പക്ഷേ മണമുണ്ട്. അതുപോലെ, നിങ്ങളുടെ മനോഭാവത്തിന്‍റെ അഭിരുചി, നിങ്ങള്‍ മനസ്സിലാക്കിയതിന്‍റെ സത്ത്, വഹിക്കപ്പെടുന്നു. അതാണ് സൂക്ഷ്മ ശരീരം. നിങ്ങള്‍ക്ക് അതിനസുരിച്ച ശരീരം ലഭിക്കുന്നു. അതുകൊണ്ടു മരണ സമയത്ത് ഈ പരീക്ഷ നടത്തപ്പെടുന്നു, ഒരാള്‍ എത്ര മാത്രം കൃഷ്ണവബോധത്തില്‍ മുന്നേറിയിട്ടുണ്ട്."
661026 - പ്രഭാഷണം BG 08.05 - ന്യൂയോര്ക്ക്