ML/661213 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"അദ്ദേഹത്തിന്‍റെ സ്വയം-രൂപത്തില്‍, സ്വന്തം രൂപത്തില്‍, കൃഷ്ണന്‍ എപ്പോഴും വൃന്ദാവനത്തില്‍ വസിക്കുന്നു, ഒരു ഗോപാലനായി. അതാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പ്രകൃതി, കൃഷ്ണന്‍. കുരുക്ഷേത്രത്തിലെ യുദ്ധഭൂമിയിലെ കൃഷ്ണന്‍, അതല്ല കൃഷ്ണന്റെ യഥാര്‍ത്ഥ പ്രകൃതി. ഒരു വ്യക്തി, ഹൈകോടതി ന്യായാധിപന്‍, അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പ്രകൃതി എവിടെയായിരിക്കും? അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പ്രകൃതി സ്വന്തം വീട്ടിലാണ്, അല്ലാതെ കോടതിയിലല്ല. കോടതിയില്‍ സ്വന്തം അച്ഛന്‍ വന്നാല്‍ പോലും, ന്യായാധിപന്‍റെ അച്ഛന്‍, അയാള്‍ക്ക് ന്യായാധിപനെ അഭിസമ്പോധന ചെയ്യണം, 'പ്രഭു' എന്നു. അതാണ് കോടതി. ഒരു വ്യക്തി വീട്ടിലും കോടതിയിലും വിത്യസ്ഥനാണ്, അതേ വ്യക്തി തന്നെ ആണെങ്കിലും. അത് പോലെ, യഥാര്‍ത്ഥ ദിവ്യോത്തമ പുരുഷന്‍, കൃഷ്ണന്‍, അദ്ദേഹം വൃന്ദാവനത്തിന് പുറത്തു പോകുന്നില്ല. അദ്ദേഹം എപ്പോഴും ഒരു ഗോപാലനായിരിക്കും. അത്ര തന്നെ."
661213 - പ്രഭാഷണം CC Madhya 20.164-173 - ന്യൂയോര്ക്ക്