ML/661213b പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"കൃഷ്ണന് എണ്ണിയാല്‍ തീരാത്ത വികസനങ്ങള്‍ ഉണ്ട്. കൃഷ്ണന്‍ നമ്മള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നപ്പോള്‍ പ്രദര്‍ശിപ്പിച്ച ചില രൂപങ്ങള്‍ അദ്ദേഹം പരമ ദിവ്യോത്തമ പുരുഷനാണ് എന്നു നമ്മള്‍ക്ക് തെളിയിക്കുവാനായിട്ടാണ്, കാരണം ഭാവിയില്‍ ധാരാളം വിഡ്ഢികള്‍ ദൈവത്തിന്‍റെ അവതാരമെന്നും ദൈവം എന്നും പറഞ്ഞു കൃഷ്ണനെ അനുകരിക്കും, പക്ഷേ കൃഷ്ണനു സ്വന്തം ജീവിതത്തില്‍ പല അസാധാരണ ലക്ഷണങ്ങളും ഉണ്ടായിരുന്നു, ആര്‍ക്കും അവ കാണിക്കാന്‍ പറ്റില്ല. ഗോവര്‍ദ്ധനം പോലെ. നിങ്ങള്‍ ആ ചിത്രം കണ്ടിരിക്കും. ഏഴു വര്ഷം മാത്രം പ്രായമുള്ളപ്പോള്‍, അദ്ദേഹം മലയെ ഉയര്‍ത്തി. വളരെ ചെറുപ്പത്തില്‍ അദ്ദേഹം പതിനാറായിരം ഭാര്യമാരെ പരിണയിച്ചു, പിന്നെ പതിനാറായിരം വിശേഷലക്ഷണങ്ങള്‍... പിന്നെ കൃഷ്ണന്‍ കുരുക്ഷേത്ര യുദ്ധത്തില്‍, വിശ്വരൂപം കാണിച്ചു. അതുകൊണ്ടു 'ഞാന്‍ ദൈവമാണ്' എന്നു അവകാശപ്പെടുന്നതിന് മുന്‍പ്, അവര്‍ ഈ അസാധാരണ ലക്ഷണങ്ങള്‍ കാണിക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍, സ്ഥിരബുദ്ധിയുള്ള ഒരാളും ഒരു വിഡ്ഢിയെ ദൈവമെന്ന് അംഗീകരിക്കില്ല."
661213 - പ്രഭാഷണം CC Madhya 20.164-173 - ന്യൂയോര്ക്ക്